യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട് വെെറ്റ് ഹൗസ് ഇന്‍റലിജൻസ് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകി ഒരു ദിവസത്തിനു ശേഷമാണ് ഹിക്സിന്‍റെ രാജി.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തയും വൈറ്റ്ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറുമായ ഹോപ് ഹിക്സ് രാജിവച്ചു. യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട് വെെറ്റ് ഹൗസ് ഇന്‍റലിജൻസ് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകി ഒരു ദിവസത്തിനു ശേഷമാണ് ഹിക്സിന്‍റെ രാജി. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിന്റെ വക്താവായിരുന്ന ഹോപ് ഹിക്സ് ഇക്കാലയളവിലെ കാര്യനിർവഹണത്തെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്ന് കമ്മിറ്റി അം​ഗങ്ങൾ ആരോപിച്ചു. അതേസമയം, ഹിക്സിന്റെ രാജിക്ക് റഷ്യൻ ഇടപെടലുമായി ബന്ധമൊന്നുമില്ലെന്ന് വെെറ്റ് ഹൗസ് വക്താവ് സാറ സാൻഡേഴ്സ് പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആന്‍റണി സ്കാരാമൂചി പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് ഹിക്സ് കമ്യൂണിക്കേഷൻ ഡയറക്ടറായി സ്ഥാനമേറ്റത്. ട്രംപിന്‍റെ മകൾ ഇവാൻകയുടെ സ്ഥാപനത്തിൽ മോഡലും പബ്ലിക് റിലേഷൻ ഓഫീസറുമായി ജോലി ചെയ്തിരുന്ന ഹിക്സ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിലെ വക്താവായിരുന്നു.

Story by Narada Deskhope hicksDonald Trumpwhite houseShareThis StorySShare

Source : deepika.com

Leave a Reply

Your email address will not be published. Required fields are marked *