ചെടിയുടെ ഇലകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ജ്യൂസ് ഇവര്‍ പതിവായി കുടിക്കാറുണ്ടായിരുന്നു. തന്റെ ക്യാന്‍സര്‍ രോഗവും സ്വവര്‍ഗരതിയിലുള്ള താല്‍പര്യവും ഇതിലൂടെ മാറിയതായി മേരി ലോപ്പസ് അവകാശപ്പെട്ടിരുന്നു

സസ്യാഹാരം ക്യാന്‍സര്‍ രോഗം മാറ്റുമെന്ന് പ്രചാരണം നടത്തി വന്ന സ്ത്രീ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മരിച്ചു. മേരി ലോപ്പസെന്ന സ്ത്രീയാണ് മരിച്ചത്. മാംസാഹാരം പൂര്‍ണമായി ഉപേക്ഷിക്കുന്ന ജീവിതരീതിയിലൂടെ ക്യാന്‍സര്‍ രോഗം തനിയെ ഭേദമാകുമെന്ന് ഇവര്‍ യൂ ട്യൂബ് വീഡിയോകളിലൂടെ പ്രചരിപ്പിച്ചു വരികയായിരുന്നു. 2015ല്‍ സ്തനാര്‍ബുദം ബാധിച്ചെങ്കിലും ഇവര്‍ ചികിത്സ തേടാതെ സസ്യാഹാരം മാത്രം കഴിച്ച് വരികയായിരുന്നു. ഒരു പ്രത്യേക തരം ചെടിയുടെ ഇലകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ജ്യൂസ് ഇവര്‍ പതിവായി കുടിക്കാറുണ്ടായിരുന്നു. തന്റെ ക്യാന്‍സര്‍ രോഗവും സ്വവര്‍ഗരതിയിലുള്ള താല്‍പര്യവും ഇതിലൂടെ മാറിയതായി മേരി ലോപ്പസ് നിരവധി വീഡിയോകളില്‍ അവകാശപ്പെട്ടിട്ടുണ്ട്. സ്തനാര്‍ബുദത്തിന് ചികിത്സ തേടാതിരുന്നതിനെത്തുടര്‍ന്ന് കരള്‍, ശ്വാസകോശം എന്നീ അവയവങ്ങളേയും രോഗം ബാധിച്ചിരുന്നു. അമ്മ ചെറുപ്പത്തില്‍ തന്ന മാംസാഹാരമാണ് തന്നെ ക്യാന്‍സര്‍ രോഗി ആക്കിയതെന്ന് ഇവര്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്്.

Story by Narada Deskvegancancerbreast cancermary lopezShareThis StorySShare

Source : deepika.com

Leave a Reply

Your email address will not be published. Required fields are marked *