ശാക്തീകരണം വാക്കുകളിൽ മാത്രമല്ല, യാഥാർഥ്യമായി മാറുന്ന സാഹചര്യമാണ് യുഎഇയിൽ. അറബികളെ കളിയാക്കണ്ട, എമിരേറ്റ്സിൽ ഇപ്പോൾ ഉള്ളത് 29.5 ശതമാനം വനിതാ മന്ത്രിമാർ. സ്ത്രീ ശാക്‌തീകരണം നടപ്പാക്കുമെന്ന് വീമ്പിളക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ വനിതാ മന്ത്രിമാർ വെറും രണ്ട് പേർ.

പോളണ്ടിനെ കുറിച്ച് ഒരക്ഷരം പറയരുത് എന്നത് സമ്മതിക്കാം. പക്ഷെ യുഎഇയെ കുറിച്ച് സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറഞ്ഞേ തീരൂ. രാജ്യത്തെ ലിംഗ സമത്വത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ ഒഴിവാക്കപ്പെടേണ്ട നാടുകളല്ല ഇപ്പോൾ അറേബ്യൻ ഉപഭൂഖണ്ഡങ്ങളിലേത്. അവിടെ സ്ത്രീ- പുരുഷ സമത്വം എന്ന ചിന്ത പോലുമില്ല എന്ന മുൻവിധിയെ വസ്തുതകൾ തകർക്കുന്നു.അന്താരാഷ്‌ട്ര വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം, യുഎഇ അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ ലിംഗ സമത്വമുള്ള, ലോകത്തെ മുൻനിരയിലുള്ള 25 രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കും; സ്ത്രീ ശാക്തീകരണത്തിൽ മുൻ നിരയിലേക്ക് ഉയരും. കമ്പനികൾക്കുള്ള ലിംഗ സമത്വ മാർ​ഗനിർദ്ദേശം അധികൃതർ ഇതിനകം അവിടെ നൽകിക്കഴിഞ്ഞു. വനിതാ സർക്കാർ ജീവനക്കാരുടെ മറ്റേർണിറ്റി ലീവ് ഉദാരമാക്കിയിട്ടുണ്ട്. കൂടാതെ, ലിംഗ സമത്വത്തിനായി കൗൺസിലും രൂപീകരിച്ചു. ഹിമോണ അൽ മാരിയാണ് കൗൺസിൽ വൈസ് പ്രസിഡന്റ്.

 

സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കാനായി വിവിധ മേഖലകളിൽ സർക്കാർ മുൻകൈയെടുത്ത് നടപടികളെടുത്ത് വരുന്നതായി കൗൺസിൽ വൈസ് പ്രസിഡന്റ് അൽ മാരി അറിയിച്ചു. വിവിധ തുറകളിൽ ലിംഗ സമത്വം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തിലെത്തുന്നതിനാണ് രാജ്യം മുൻഗണന നൽകുന്നത് എന്ന കൗൺസിൽ പ്രസിഡന്റ് ഷെയ്ക്ക മാനാൽ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രസ്താവന നൽകുന്ന സന്ദേശം വ്യക്തം. ഇതിന്റെ ഗുണപരമായ മാറ്റം യുഎഇ മന്ത്രിസഭയിൽ നിന്നു തന്നെ തുടങ്ങുന്നു. മന്ത്രിസഭയിൽ ഒമ്പത് വനിതാ മന്ത്രിമാരുണ്ട്. ഇവരെ പരിചയപ്പെടാം:1. റീം അൽ ഹാഷിമിഹവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദമെടുത്തയാളാണ് റീം. എക്സ്പോ 2020 (large international exhibition designed to showcase achievements of nations) ദുബായിൽ നടത്താനുള്ള അവകാശം നേടിയെടുത്തതിൽ ഇവരുടെ പങ്ക് വലുതാണ്. യുഎഇയുടെ അന്താരാഷ്‌ട്ര സഹകരണ മന്ത്രിയായ റീം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 2007 ൽ ഷെയ്ഖ് മുഹമ്മദ് രൂപീകരിച്ച ദുബായ് കെയർ എന്ന സ്ഥാപനത്തിന്റെയും ചുമതല വഹിക്കുന്നുണ്ട്. അടുത്ത അഞ്ചു വർഷത്തിൽ 15,000 സിറിയൻ അഭയാർത്ഥികളെ അവർ രാജ്യത്തേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്

 

2. നൂറ അൽ കഅബിയുഎഇ സാംസ്കാരിക വകുപ്പ് മന്ത്രിയായ നൂറ ഏറ്റവും ശക്തരായ അറബികളുടെ പട്ടികയിൽ 15 ആം സ്ഥാനം അലങ്കരിക്കുന്നുണ്ട്. നാഷണൽ മീഡിയ കൗൺസിൽ, അബുദാബി സ്പോർട്സ് കൗൺസിൽ എന്നീ സ്ഥാപനങ്ങളിലെ ബോർഡ് മെമ്പർ കൂടിയാണ് നൂറ. 2014 ൽ ഫോബ്‌സിന്റെ ‘പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള 30 വനിതകളി’ൽ നൂറ ഉൾപ്പെട്ടിരുന്നു. 3. ഹെസ്സ ബഹുമൈദ്യുഎഇയിലെ സാമൂഹ്യ വികസന മന്ത്രി. ബിസിനസ്സിൽ മാസ്റ്റേഴ്സ് ഡിഗ്രിയുള്ള ഹെസ്സ സിംഗപ്പൂർ, ഷാർജ എന്നിവിടങ്ങളിലൊക്കെയാണ് വിദ്യാഭ്യാസം നടത്തിയത്. 4. ജമീല അൽ മുഹൈരിവിദ്യാഭ്യാസ മേഖലയിൽ 20 വർഷത്തിലധികം അനുഭവ സമ്പത്തുള്ള ജമീല 2016 ൽ യുഎഇയുടെ വിദ്യാഭ്യാസ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ പദവി വഹിക്കുന്ന ആദ്യ വനിതയാണ് ജമീല 5. ഡോക്ടർ മൈത അൽ ഷംസിസോഷ്യോളജിയിൽ ഡോക്ടറേറ്റ് നേടിയ മൈത മാരേജ് ഫണ്ടിന്റെ ചെയർപേഴ്‌സണായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടയുടെ യോഗങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്ന മൈത സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്യാറുണ്ട്. ദുബായ് വുമൺ എസ്റ്റാബ്ലിഷ്‌മെന്റ്, ജെൻഡർ ബാലൻസ് കൗൺസിൽ എന്നീ സംഘടകളെ ഇവർ പിന്തുണയ്ക്കാറുണ്ട്. 6. ഒഹൂദ് അൽ റൂമിസന്തോഷത്തിന്റെയും സമാധാനത്തിന്റെയും മന്ത്രിയാണ് ഒഹൂദ്. കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നുമെങ്കിലും അത് ശാസ്ത്രമാണെന്ന് ഒഹൂദ് പറയുന്നു. 2016 ലാണ് ഒഹൂദ് ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നത്. നിരവധി ക്രിയാത്മകമായ പരിപാടികളാണ് അവർ നടപ്പാക്കിയത്. എംബിഎ പിജി ബിരുദധാരിണിയാണ് ഒഹൂദ്. 7. ഷംന അൽ മസ്‌റൂയിയുവജനക്ഷേമമന്ത്രിയാണ് ഷംന. 22 വയസ്സ് മാത്രം പ്രായം. അതാണല്ലോ അതിന്റെ ശരി. 2016 ൽ ഈ പദവി അലങ്കരിക്കുക വഴി ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന ഗിന്നസ് റെക്കോർഡും ഷംനയ്ക്ക് സ്വന്തമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ആളാണ് ഷംന. 8. മറിയം അൽ മിഹെയ്‌രിയുഎഇ ഭക്ഷ്യസുരക്ഷാ മന്ത്രിയാണ് മറിയം. സ്ത്രീ നേതൃത്വത്തെ പിന്തുണയ്ക്കുന്ന മറിയം പാരിസ്ഥിതിക വിദഗ്ധ കൂടിയാണ്. ജർമനിയിലെ റെനിഷ്- വെസ്റ്റ്ഫാലിയൻ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മറിയം നേരത്തെ പാരിസ്ഥിതിക മന്ത്രി ആയി സേവനമനുഷ്ഠിച്ചിരുന്നു. 9. സാറാ അൽ അമീരിഅഡ്വാൻസ് സയൻസ് മന്ത്രിയായ സാറാ യുഎഇയുടെ ഭാവി പരിപാടികൾ ആലോചിക്കുകയാണ്. കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ സാറാ യുഎഇ കൗൺസിൽ ഓഫ് സയന്റിസ്റ്റിലും എമിറേറ്റ്സ് മാർസ് മിഷനിലും അംഗമാണ്.സ്ത്രീ ശാക്തീകരണം വാക്കുകളിൽ മാത്രമല്ല, യാഥാർഥ്യമായി മാറുന്ന സാഹചര്യമാണ് യുഎഇയിൽ. അറബികളെ കളിയാക്കണ്ട, എമിരേറ്റ്സിൽ ഇപ്പോൾ ഉള്ളത് 29.5 ശതമാനം വനിതാ മന്ത്രിമാർ. സ്ത്രീ ശാക്‌തീകരണം നടപ്പാക്കുമെന്ന് വീമ്പിളക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ വനിതാ മന്ത്രിമാർ വെറും രണ്ട് പേർ. കെ കെ ശൈലജ, മേഴ്സിക്കുട്ടിയമ്മ എന്നിവർ മാത്രം. Story by Special CorrespondentUAEUAE Cabintewomen ministersShareThis StorySShare

Source : deepika.com

Leave a Reply

Your email address will not be published. Required fields are marked *