വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69 ല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വന്നതായി വാബീറ്റ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി ഏഴ് മിനിറ്റില്‍ നിന്നും ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് നേരമാക്കി വർധിപ്പിച്ചു. വാട്സ്ആപ്പ് ഈ പുതിയ അപ്ഡേറ്റ് പരിക്ഷിക്കുന്നതായി വാബീറ്റ ഇൻഫോയാണ് റിപ്പോർട്ട് ചെയ്തത്.വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69 ല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വന്നതായി വാബീറ്റ റിപ്പോര്‍ട്ട് ചെയ്യുന്നു. താമസിയാതെ ആന്‍ഡ്രോയിഡ്, ഐഓഎസ് സ്റ്റേബിള്‍ പതിപ്പുകളിലേക്ക് പുതിയ അപ്‌ഡേറ്റ് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. അബദ്ധത്തില്‍ അയച്ചുപോകുന്ന സന്ദേശങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഈ സംവിധാനം ഏറെ സഹായകരമാണ്. ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിലൂടെ സാധിക്കും. ഏഴ് മിനിറ്റിനുള്ളില്‍ സന്ദേശം നീക്കം ചെയ്തിരിക്കണം. ആ സമയപരിധി കഴിഞ്ഞാല്‍ അതിന് സാധിക്കില്ല. സന്ദേശം ഡിലീറ്റ് ചെയ്തതിന്റെ അറിയിപ്പ് സന്ദേശം അയച്ചയാളിനും സ്വീകര്‍ത്താവിനും ലഭിക്കും. ഫീച്ചര്‍ ഏറെ ഉപകാരപ്രദമാണെങ്കിലും ഏഴ് മിനിറ്റ് സമയപരിധി വളരെ കുറവാണെന്ന അഭിപ്രായമുയര്‍ന്നിരുന്നു. അതോടെയാണ് ഒരു മണിക്കൂറിന് ശേഷവും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള അവസരമൊരുങ്ങുന്നത്. Story by Narada DeskwhatsappDelete for everyoneShareThis StorySShare

Source : naradanews.com

Leave a Reply

Your email address will not be published. Required fields are marked *