കാശ്മീരി വിഘടനവാദി ബുർഹാൻ വാനി കൊല്ലപ്പെട്ടതിനുശേഷം സ്ഥിതിഗതികൾ തണുപ്പിക്കാൻ തങ്ങളുടെ യൂണിറ്റുകൾ കശ്മീരിലേക്ക് അയച്ചപ്പോഴാണ് വനിതാ ഓഫീസറും പാരാ കമാൻഡോയും തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത്.

അച്ചടക്ക നടപടികൾക്ക് വിരുദ്ധമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട പാരാ കമാൻഡോയ്ക്കും വനിതാ ഉദ്യോഗസ്ഥയ്ക്കുമെതിരെ നടപടി. ജമ്മു കശ്മീരിലെ പ്രത്യേക സുരക്ഷാ വിഭാഗത്തിലെ മേജർ റാങ്ക് ഉദ്യോഗസ്ഥനും വനിതാ ഉദ്യോഗസ്ഥയ്ക്കുമെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. പാരാ കമാൻഡോയുടെ ഭാര്യ, സേന ചീഫിനും ആർമി വൈവ്സ് വെൽഫയർ അസോസിയേഷൻ തലവനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് ആർമി നോർത്തേൺ കമാൻഡോ അറിയിച്ചു.

പരാതി കൂടാതെ ഇരുവരും തമ്മിലുള്ള ആറ് ഫോട്ടോകളും ഒരു വീഡിയോ സിഡിയും ഇവർ നൽകിയിരുന്നു. മകൾക്ക് ഏഴ് മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഭർത്താവിന് വിവാഹേതര ബന്ധമുള്ളതായി അറിയുന്നത്. പലപ്പോഴും ഭർത്താവ് തന്നെ വഴിയരികിൽ ഉപേഷിച്ച് പോകാറുണ്ടെന്നും പരാതിയിൽ അവർ പറയുന്നു.

ഇന്ത്യൻ ആർമിയുടെ നിയമത്തിനും ധര്‍മ്മചിന്തയ്ക്കുമെതിരെ ഇരുവരും പ്രവർത്തിച്ചന്നെതിനുള്ള നിർണായക തെളിവുകളാണ് ചിത്രങ്ങളും വിഡിയോകളുമെന്നും നോർത്തേൺ ആർമി കമാൻഡോ കൂട്ടിച്ചേർത്തു. കാശ്മീരി ഭീകരൻ ബർഹാൻ വാനി കൊല്ലപ്പെട്ടതിനുശേഷം സ്ഥിതിഗതികൾ തണുപ്പിക്കാൻ തങ്ങളുടെ യൂണിറ്റുകൾ കശ്മീരിലേക്ക് അയച്ചപ്പോഴാണ് വനിതാ ഓഫീസറും പാരാ കമാൻഡോയും തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത്. നിരവധി സേന ഓപ്പറേഷനുകളിൽ അവാർഡുകൾ ലഭിച്ച ഉദ്യോഗസ്ഥയാണ് സംഭവത്തിലെ വനിതാ മേജർ. പരാതിയിൽ ഇരുവരും തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കുകയാണുണ്ടായത്. Story by Narada DeskJammu Kshmirarmysex alligationcomplaintdisciplinary actionShareThis StorySShare

Source : naradanews.com

Leave a Reply

Your email address will not be published. Required fields are marked *