മികച്ച സഹനടിക്കുള്ള ഓസ്‌കർ അലിസൺ ജാനി(58)യും മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്കാ​രം സാം ​റോ​ക്ക്‌​വെ​ലി​നും കരസ്ഥമാക്കി.

ഗ്വിലേമോ ഡെൽ ടോറോ സംവിധാനം ചെയ്ത ദി ഷേപ്പ് ഓഫ് വാട്ടർ മികച്ച ചിത്രത്തിനുള്ള ഓസ്‌കർ പുരസ്‌കാരം നേടി. ഡാർകസ്റ്റ് അവറിലേ മികച്ച പ്രകടനത്തിന് ഗാരി ഓൾഡ്‌മനെ മികച്ച നടനായും ത്രീ ബിൽബോർഡ്സിലെ അഭിനയത്തിന് മികച്ച നടിയായി ഫ്രാൻസിസ് മക്ഡോർമൻഡിനെയും തിരഞ്ഞെടുത്തു.മികച്ച സംവിധായകനുള്ള ഓസ്‌കർ പുരസ്‌കാരം ഗില്ലർമോ ഡെൽ ടോറോ (ദി ഷേപ്പ് ഓഫ് വാട്ടർ) നേടി. മികച്ച സഹനടിക്കുള്ള ഓസ്‌കർ അലിസൺ ജാനി(58)യും മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്കാ​രം സാം ​റോ​ക്ക്‌​വെ​ലി​നും കരസ്ഥമാക്കി. ക്രെയ്ഗ് ഗില്ലസ്പി സംവിധാനം ചെയ്ത ഐ ടോണ്യയിലെ മികച്ച അഭിനയത്തിനാണ് അലിസൺ ജാനിയെയും മ​ക്ഡോ​നാ​യു​ടെ ആ​ക്ഷേ​പ​ഹാ​സ്യ​പ്ര​ധാ​ന​മാ​യ ത്രീ ​ബി​ല്‍​ബോ​ര്‍​ഡ്‌​സി​ലെ പ്ര​ക​ട​ന​ത്തി​നാണ് സാം ​റോ​ക്ക്‌​വെ​ലി​നെയും തെരഞ്ഞെടുത്തത്.

മറ്റ് പ്രധാന ഓസ്‌കർ പുരസ്‌കാരങ്ങൾമികച്ച അവലംബിത തിരക്കഥ – കോൾ മി ബൈ യുവർ നെയിം മികച്ച തിരക്കഥയ്ക്കുള്ള പുരസ്‍കാരം – ജോർദൻ പീൽ (ഗെറ്റ് ഔട്ട്) മികച്ച ക്യാമറാമാൻ – റോജർ ഡിക്കിൻസ് (ബ്ലേഡ് റണ്ണർ 2049)മി​ക​ച്ച ച​മ​യം, കേ​ശാ​ല​ങ്കാ​രം പു​ര​സ്കാ​രം – ഡാ​ർ​ക്ക​സ്റ്റ് അ​വ​ർ (ജോ റൈറ്റ്) മികച്ച ശബ്ദ മിശ്രണം, മികച്ച ശബ്ദ സംയോജനം (റിച്ചാർഡ് കിംഗ്, അലക്‌സ് ഗിബ്‌സ്), മികച്ച ചിത്ര സംയോജനം (ലീ സ്മിത്ത്) – ഡന്‍കിർക്ക് (ക്രിസ്റ്റഫർ നോളൻ) മികച്ച ആനിമേഷൻ ചിത്രം – കൊക്കോ (ലീ അംക്രിച്ച്)മികച്ച ഹസ്ര്വ ആനിമേഷൻ ചിത്രം – ഡിയർ ബാസ്‌കറ്റ് ബോൾ (ഗ്ലെൻ കീനെ)

മികച്ച വസ്ത്രാലങ്കാരം – മാർക്ക് ബ്രിഡ്‌ജസ് (ഫാന്റം ത്രെഡ്)മികച്ച കല സംവിധാനത്തിനുള്ള ചിത്രം – ദി ഷേപ്പ് ഓഫ് വാട്ടർ മികച്ച വിദേശ ഭാഷ ചിത്രം – ഫന്റാസ്റ്റിക് വുമൺ (ചിലെ)(ട്രാൻസ്‌ജെന്റർ താരം ഡാനിയലേഗാ ബേഗയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്തത്) മികച്ച വിഷ്വൽ എഫ്ഫക്റ്റ് ചിത്രം – ബ്ലേഡ് റണ്ണർ 2049 മികച്ച ഡോക്യുമെന്ററികുള്ള ചിത്രം – ഇക്കാരസ് (ഫീച്ചർ) ലോസ് ഏഞ്ചൽസിലെ ഡോ​ള്‍​ബി തീ​യ​റ്റ​റി​ല്‍ വെച്ചാണ് 90-ാ​മ​ത് ഓസ്‌കർ ചലച്ചിത്ര പുരസ്‌കാരം നിശ നടന്നത്. ആരാധകരെ കയ്യിലെടുത്ത് രണ്ടാം തവണയും ജിമ്മികിമ്മിലാണ് അവതാരകൻ. Story by Narada DeskOscar awardamericahollywoodShareThis StorySShare

Source : naradanews.com

Leave a Reply

Your email address will not be published. Required fields are marked *