ബംഗ്ലാദേശിൽ എഴുത്തുകാർ, ബ്ലോഗർമാർ, ഓൺലൈൻ ആക്ടിവിസ്റ്റ്സ് എന്നിവർക്കെതിരെയുള്ള ഇസ്ലാമിസ്റ്റ് സായുധ സംഘടനകളുടെ ആക്രമണങ്ങളിലെ ഏറ്റവും പുതിയ ഇരയാണ് സർവകലാശാലയിലെ സയൻസ് ആൻഡ് എഞ്ചിനീറിങ് പ്രൊഫസർ ഇക്ബാൽ.

പ്രശസ്‌ത ബംഗ്ലാദേശ് എഴുത്തുകാരൻ പ്രൊഫസർ മുഹമ്മദ് സഫർ ഇക്ബാലി(64) നെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി. സൈൽഹെറ്റിലെ ഷാഹ്‌ജലാൽ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്തിനിടയിലാണ് കുത്തേറ്റത്. തലയ്ക്കും പുറത്തും കൈയ്ക്കും സാരമായി പരിക്കേറ്റ ഇക്ബാൽ കംബൈൻഡ് മിലിറ്ററി ആശുപതിയിൽ ചികിത്സയിലാണ്. ശനിയാഴ്ച്ച വൈകിട്ട് 5.50 നായിരുന്നു സംഭവം. ഇസ്ലാമിന്റെ ശത്രുവായതിനാലാണ് ഇക്ബാലിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു. ബംഗ്ലാദേശിൽ എഴുത്തുകാർ, ബ്ലോഗർമാർ, ഓൺലൈൻ ആക്ടിവിസ്റ്റ്സ് എന്നിവർക്കെതിരെയുള്ള ഇസ്ലാമിസ്റ്റ് സായുധ സംഘടനകളുടെ ആക്രമണങ്ങളിലെ ഏറ്റവും പുതിയ ഇരയാണ് സർവകലാശാലയിലെ സയൻസ് ആൻഡ് എഞ്ചിനീറിങ് പ്രൊഫസർ ഇക്ബാൽ. ഇക്ബാലിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന 25ഓളം മുറിവുകളിൽ നാലെണ്ണം തലയ്ക്കാണ്. ഇക്ബാൽ അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ പറഞ്ഞു.

 

ഇസ്ലാമിസ്റ്റ് സായുധ സംഘടനകളുടെ വധഭീഷണി നേരിടുന്ന ഇക്ബാലിന് ഒക്ടോബർ 2016 മുതൽ പൊലീസ് സംരക്ഷണം നൽകി വരുന്നുണ്ട്. സംഭവം നടന്ന ദിവസം വൈകുന്നേരം ഇക്ബാൽ പങ്കെടുത്ത പരിപാടിയിൽ മൂന്ന് പൊലീസുകാർ കൂടെ ഉണ്ടായിരുന്നു. ഷാഹ്‌ജലാൽ സർവകലാശാലയിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എഞ്ചിനീറിങ് വകുപ്പ് സംഘടിപ്പിച്ച ഫെസ്റ്റിവലിലെ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. പരിപാടിയിലെ ഒരു മത്സര വിഭാഗത്തിന്റെ ജഡ്‌ജായിരുന്ന അദ്ദേഹത്തെ മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് പുറകിൽനിന്നും ഒരു യുവാവ് കുത്തിയതെന്ന് വകുപ്പ് മേധാവി അസിസ്റ്റന്റ് പ്രൊഫസർ ജിബേഷ്‌ കന്തി പറഞ്ഞു. പ്രതിയെ വിദ്യാർത്ഥികൾ ചേർന്ന് പിടിക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമാണ് ചെയ്‌തതെന്നും ജിബേഷ്‌ കന്തി കൂട്ടിച്ചേർത്തു. ഇക്ബാലിന്റെ അക്രമികളെ ഉടൻ പിടികൂടണമെന്നും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ബംഗ്ലാദേശ് മുഖ്യമന്ത്രി ഷെയ്ഖ് ഹസീന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആക്രമണത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തെ തുടർന്ന് കാര്യങ്ങൾ കൂടുതൽ വഷളാകുകയാണെന്ന് ജലാലാബാദ് പൊലീസ് സേറ്റഷന്‍ ഒ സി ഷഫീക്കുല്‍ ഇസ്ലാം പറഞ്ഞു.

 

സംഭവത്തിൽ ഗനജാഗരൻ മഞ്ച, പ്രിഗതിഷ് ജോത്ത്, സച്ചേതൻ നാഗോറിക് സമാജ്, സ്ലോഗൻ ഏകാറ്റോർ തുടങ്ങിയ ആക്ടിവിസ്റ്റുകളും മറ്റ് നിരവധി സംഘടനകളും ചേർന്ന് ഷാഹ്ബാഗ് നാഷണൽ മ്യൂസിയത്തിനുമുന്നിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
2015ൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ എഴുത്തുകാരൻ അവിജിത് റോയി, അനന്ത ബിജോയ് ദാസ്, നീലാദ്രി ചാറ്റർജി നിലോയ്‌ തുടങ്ങിയവരും ഇസ്ലാമിസ്റ്റ് സായുധ സംഘടനകളുടെ ആക്രമണങ്ങളിൽ ഇരയായവരാണ്. കൂടാതെ 2004 ഫെബ്രുവരി 27 നു ധാക്ക സർവകലാശാലയിൽനിന്നും കാണാതായ പ്രശസ്‌ത ബംഗ്ലാദേശ് എഴുത്തുകാരൻ ഹുമയൂൺ ആസാദിനെ മ്യൂണിച്ചിലെ ഫ്ളാറ്റിൽനിന്നും കൊല്ലപ്പെട്ട നിലയിൽ ഓഗസ്റ്റ് 12ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നിലും ഇസ്ലാം ഇസ്ലാമിസ്റ്റ് സായുധ സംഘടനകാലന്നെന്ന് കണ്ടെത്തിയിരുന്നു. Story by Narada Deskislam militantsbangladeshwriteractivistProf Muhammed Zafar IqbalShareThis StorySShare

Source : naradanews.com

Leave a Reply

Your email address will not be published. Required fields are marked *