അക്കാദമി അവാർഡ്‌സിന്റെ ചരിത്രത്തിലാദ്യമായി ട്രാൻസ്‌ജെൻഡർ പ്രെസെന്റർ എന്ന നേട്ടമാണ് വേഗ ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ കുറിച്ചത്. ‘കോൾ മീ ബൈ യുവർ നെയിം’ എന്ന സിനിമയിലെ ‘മിസ്റ്റിറി ഓഫ് ലവ്’ എന്ന ഗാനം അവതരിപ്പിക്കാൻ കമ്പോസർ സുഫ്‌ഹാൻ സ്റ്റീവൻസിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു വേഗ.

“കമ്പോസർ സുഫ്‌ഹാൻ സ്റ്റീവൻസ് പ്രണയത്തിന്റെ പുതുമയുള്ളതും വിസ്മയകരവുമായ വികാരങ്ങളെയാണ് ‘കോൾ മീ ബൈ യുവർ നെയിമി’ലെ പാട്ടിൽ വിവരിക്കുന്നത്. അമേരിക്കൻ ഗ്രാജുവേറ്റ് വിദ്യാർത്ഥിയായ നായകൻ ഒലിവർ വേനൽക്കാലം ചെലവഴിക്കാനെത്തുമ്പോഴുണ്ടാകുന്ന അനുഭവങ്ങളാണ് സിനിമ പറയുന്നത്. ‘മിസ്റ്ററി ഓഫ് ലവ്’ അവതരിപ്പിക്കാൻ സുഫ്‌ഹാൻ സ്റ്റീവൻസനെ വേദിയിലേക്ക് ക്ഷണിക്കുന്നു.”ഇക്കഴിഞ്ഞ ഓസ്കർ അവാർഡ് നിശയിൽ വേദിയിൽ നിന്നും ഉയർന്നു കേട്ട ഒരു ചരിത്ര ശബ്ദമാണിത്. കഴിഞ്ഞ കൊല്ലം പുറത്തിറങ്ങിയ എ ഫന്റാസ്റ്റിക്ക് വുമൺ എന്ന ചിലിയൻ സിനിമയിലെ മുഖ്യകഥാപാത്രമായ മറീന വിദാലിനെ അഭ്രപാളിയിൽ അനശ്വരമാക്കിയ നടി ഡാനിയേല വേഗയാണ് ഈ ശബ്ദത്തിന്റെ ഉടമ. വേഗ ഒരു ട്രാൻസ്ജെൻഡറാണ്. ഓസ്കർ നിശയിൽ ചരിത്രം കുറിച്ചാണ് വേഗ നാട്ടിലേക്ക് മടങ്ങിയത്. അക്കാദമി അവാർഡ്‌സിന്റെ ചരിത്രത്തിലാദ്യമായി ട്രാൻസ്‌ജെൻഡർ പ്രെസെന്റർ എന്ന നേട്ടമാണ് വേഗ ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ കുറിച്ചത്. ‘കോൾ മീ ബൈ യുവർ നെയിം’ എന്ന സിനിമയിലെ ‘മിസ്റ്റിറി ഓഫ് ലവ്’ എന്ന ഗാനം അവതരിപ്പിക്കാൻ കമ്പോസർ സുഫ്‌ഹാൻ സ്റ്റീവൻസിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു വേഗ.

 

1989 ൽ ചിലിയിലെ സാന്റിയാഗോയിലാണ് വേഗ ജനിച്ചത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച വേഗ എട്ടാം വയസ്സിൽ നാടകങ്ങളിൽ പാട്ടു പാടാൻ ആരംഭിച്ചു. പാട്ടുപാടാനുള്ള കഴിവ് വേഗയ്ക്കുണ്ട് എന്ന് മനസ്സിലാക്കിയത് അവരുടെ അധ്യാപകരായിരുന്നു. ക്രമേണ, ചെറുകിട നാടകങ്ങളിൽ വേഗയുടെ ശബ്ദം തുടർച്ചയായി മുഴങ്ങിക്കേട്ടു. സംഗീതം കൃത്യമായി പഠിക്കാതെ തന്നെ വേഗ നാടകവേദികൾ ശബ്ദസാന്നിധ്യമായി. 2011 ലെ ‘ദി ബട്ടർഫ്‌ളൈ വുമൺ’ എന്ന പാട്ട് വേഗയ്ക്ക് പ്രശസ്തി നേടിക്കൊടുത്തു. വളരെ സാവധാനത്തിൽ വേഗ കലാരംഗത്തെ തന്റെ നേട്ടങ്ങൾ എത്തിപ്പിടിച്ചു കൊണ്ടിരുന്നു. മൈഗ്രന്റ്, മരിയ, ദി ഗസ്റ്റ് തുടങ്ങിയ വർക്കുകളിലൂടെ വേഗ അന്താരാഷ്‌ട്ര കലാസ്വാദന ഇടങ്ങളിൽ സാന്നിധ്യമറിയിച്ചു. കഴിഞ്ഞ വർഷം, 67 ആമത് ബെർലിൻ ഫെസ്റ്റിവലിൽ വേഗ നായികയായ ‘എ ഫന്റാസ്റ്റിക് വുമൺ’ പ്രദര്ശിപ്പിക്കപ്പെട്ടു. സിനിമയിലെ പ്രകടനം വേഗയ്ക്ക് നിരൂപക പ്രശംസ നേടിക്കൊടുത്തു. അക്കാദമി അവാർഡ്‌സിൽ, മികച്ച വിദേശ സിനിമാ കാറ്റഗറിയിൽ മത്സരിച്ച സിനിമ അവാർഡും കരസ്ഥമാക്കിയാണ് മടങ്ങുന്നത്. ‘ഫന്റാസ്റ്റിക് വുമൺ’ ഗോവൻ ചലച്ചിത്ര മേളയിലും കേരളാ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലും പ്രദർശിപ്പിച്ചിരുന്നു.

ഡാനിയേല വേഗ ഓസ്കർ വേദിയിൽ കുറിച്ചത് വിപ്ലവകരമായ ഒരു ചുവടാണ്. ട്രാൻസ്ജെൻഡറുകൾ സമൂഹത്തിന്റെ പ്രതിനിധികളായി ഉയർന്നു വരുന്നത് തീർച്ചയായും സന്തോഷമുള്ള കാര്യമാണ്. വേഗ തീർച്ചയായും അതിനൊരു കാരണമാണ്.
Story by Entertainment DeskDaniela VegaOscar AwardsAcademy AwardsA fantastic WomanCall Me By Your NameShareThis StorySShare

Source : naradanews.com

Leave a Reply

Your email address will not be published. Required fields are marked *