ബ്രൗൺ, കടും ചുവപ്പ്, ഇളം റോസ് നിറം, ഓറഞ്ച്, ഗ്രേ എന്നീ അഞ്ച് നിറത്തിലുള്ള ആർത്തവ രക്തമാണ് പൊതുവെ ഉണ്ടാകുന്നത്

ആർത്തവത്തേക്കുറിച്ച് ഇപ്പോഴു പൂർണ്ണമായ ധാരണകൾ ഇല്ലാത്തവരാണ് നമ്മൾ. എന്നാൽ ആർത്തവ രക്തത്തിന്റെ നിറത്തിലൂടെ നിങ്ങളുടെ ആരോഗ്യ സ്ഥിതി വരെ മനസ്സിലാക്കാൻ സാധിക്കും. ബ്രൗൺ, കടും ചുവപ്പ്, ഇളം റോസ് നിറം, ഓറഞ്ച്, ഗ്രേ എന്നീ അഞ്ച് നിറത്തിലുള്ള ആർത്തവ രക്തമാണ് പൊതുവെ ഉണ്ടാകുന്നത്. ബ്രൗൺ
പഴയ രക്തമാണ് ബ്രൗൺ നിറത്തിൽ ഉണ്ടാകുന്നത്.ആർത്തവ രക്തം ഗർഭപാത്രത്തിൽ കുറേനേരം ഇരിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഗർഭപാത്രത്തിൽ നിന്ന് ഗർഭപാത്ര ഭിത്തിയിലൂടെ യോനീതുറസ്സിലേക്ക് എത്താൻ കൂടുതൽ സമയം എടുക്കുന്നു. ഈ സമയത്ത് ആർത്തവ രക്തത്തിന് ഓക്സിഡൈസേഷൻ നടക്കുന്നു ( ഓക്സിജനുമായി കൂടിചേരുന്നു). അതുകൊണ്ടാണ് രക്തത്തിന് ബ്രൗൺ നിറം ഉണ്ടാകുന്നത്. സാധാരണ ആർത്തവാരംഭത്തിലും അവസാനത്തിലും ( രക്തം കുറയുന്ന സമയത്ത്) ആണ് ഈ നിറം ഉണ്ടാകുന്നത്.

കടും ചുവപ്പ്
ആർത്തവ ചക്രത്തിൻ്റെ പകുതിയിലും ആദ്യ ദിവസവുമാണ് കടുത്ത ചുവപ്പ് നിറത്തിലുള്ള രക്തം ഉണ്ടാകുന്നത്. ആർത്തവ രക്തം വളരെകുറച്ച് സമയം മാത്രമേ നിങ്ങളുടെ ശരീരത്തിൽ നിൽക്കുന്നുള്ളൂ എന്നതിന് തെളിവാണ് അത്. നിങ്ങൾ പൂർണ്ണ ആരോഗ്യവതിയായത്കൊണ്ടാണ് ആർത്തവ രക്തം കടും ചുവപ്പ് നിറത്തിൽ വരുന്നത്.
ഇളം റോസ്
നിങ്ങൾക്ക് വളരെ കുറച്ച് ഫ്ലോ ഉണ്ടാകുന്ന സമയത്ത് ആർത്തവ രക്തം ശ്രദ്ധിച്ചിട്ടുണ്ടോ, അത് പിങ്ക് നിറത്തിൽ ഉള്ളതായിരിക്കും. നിങ്ങളുടെ ശരീരത്തിലെ ഈസ്ട്രജൻ്റെ അളവ് കുറവാണ് എന്നതിന് തെളിവാണത്. കൂടുതൽ കായികാദ്ധ്വാനം ചെയ്യുന്നവരിലും പിങ്ക് നിറത്തിലുള്ള ആർത്തവ രക്തമാണ് കാണുന്നത്. അമിത വ്യായാമം ഈസ്ട്രജൻ്റെ അളവ് കുറക്കുന്നത് കോണ്ടാണത്. ഈസ്ട്രജൻ്റെ അളവ് കൂറയുന്നത് അസ്ഥിക്ഷയം,വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതിരിക്കുക, ഹൃദയ സംബന്ധമായ രോഗങ്ങൾ, വരൾച്ച എന്നിവക്ക് കാരണമാവുകയും ചെയ്യുന്നു.

 

ഓറഞ്ച്
നിങ്ങൾക്ക് അണുബാധ ഉണ്ടാകുന്നത് കോണ്ടാണ് ആർത്തവരക്തം ഓറഞ്ച് നിറത്തിൽ ഉണ്ടാകുന്നത്. എസ് റ്റിഡി (സെക്ഷ്വലി ട്രാൻസിറ്റഡ് ഡിസീസസ്) എസ് റ്റി ഐ ( സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഇൻഫെക്ഷൻ) എന്നിവയാണവ. രക്തം ഓറഞ്ച് നിറത്തിൽ ആകുമെന്ന് മാത്രമല്ല, രൂക്ഷമായ മണവും വേദനയും ഉണ്ടാവുകയും ചെയ്യും.
ഗ്രേ
ഗർഭം അലസ്സിപോകാനുള്ള സാധ്യതയാണ് ആർത്തവ രക്തത്തിൻ്റെ ഗ്രേ നിറം കാണിക്കുന്നത്. അതിനാൽ തന്നെ നിങ്ങളുടെ ആർത്തവ രക്തത്തിന് ഗ്രേ നിറം കൂടുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ്.

Story by Narada DeskMenstruationMenstrual BloodHealthShareThis StorySShare

Source : naradanews.com

Leave a Reply

Your email address will not be published. Required fields are marked *