സാധാരണ മനുഷ്യര്‍ക്ക് മുപ്പത്തിരണ്ട് പല്ലുകളാണുള്ളത്. ഒന്നോ രണ്ടോ ഇടംപല്ലുകള്‍ എണ്ണത്തില്‍ കൂടുതലായി വന്നാലും അതൊരു ആരോഗ്യപ്രശ്‌നമായി വരുന്നില്ല. എന്നാല്‍ ഹൈപ്പോഡോണ്‍ഷ്യ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

വായ് നിറയെ പല്ലാണല്ലോ എന്ന് പറഞ്ഞ് ചിലരെ കളിയാക്കാറുണ്ട്. ഒന്നോ രണ്ടോ നിരതെറ്റിയ പല്ലുകള്‍ കണ്ടിട്ടാണ് നമ്മുടെ ഈ പരിഹാസം എന്നോര്‍ക്കണം. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഭക്ഷണം കഴിക്കാനോ നേരാംവണ്ണം സംസാരിക്കാനോ സാധിക്കാത്ത അവസ്ഥയെക്കുറിച്ച്. ഇത്തരത്തില്‍ വായ് നിറയെ പല്ലുള്ള അവസ്ഥയെ വൈദ്യശാസ്ത്രത്തില്‍ ഹൈപ്പോഡോണ്‍ഷ്യ എന്നാണ് വിളിക്കുന്നത്. സാധാരണ മനുഷ്യര്‍ക്ക് മുപ്പത്തിരണ്ട് പല്ലുകളാണുള്ളത്. ഒന്നോ രണ്ടോ ഇടംപല്ലുകള്‍ എണ്ണത്തില്‍ കൂടുതലായി വന്നാലും അതൊരു ആരോഗ്യപ്രശ്‌നമായി വരുന്നില്ല. എന്നാല്‍ ഹൈപ്പോഡോണ്‍ഷ്യ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

3 മുതല്‍ നാലു വയസ്സിനിടയ്ക്കാണ് പ്രാഥമികദന്തങ്ങളുടെ കിളിര്‍ക്കല്‍ പൂര്‍ണ്ണമാകുന്നത്. പ്രാഥമികദന്തങ്ങള്‍ 20 എണ്ണമാണുള്ളത്. നടുവിലെ ഉളിപ്പല്ല്, അരികിലെ ഉളിപ്പല്ല്, ഒന്നാം അണപ്പല്ല്, കോമ്പല്ല്, രണ്ടാം അണപ്പല്ല് എന്ന ക്രമത്തില്‍ കീഴ്താടിയിലെ ജോഡികള്‍ മേല്‍താടിയിലെ ജോഡികള്‍ക്ക് മുന്‍പെ പ്രത്യക്ഷപ്പെടുന്നു. പ്രാഥമിക ദന്തങ്ങള്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ നഷ്ടപ്പെടുകയും തല്‍സ്ഥാനത്ത് പുതിയ പല്ലുകള്‍ മുളച്ചുവരികയും ചെയ്യും. പ്രാഥമികദന്തങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങുന്നതിനു മുന്‍പ് ആറാമത്തെ വയസ്സില്‍ സ്ഥിരദന്തത്തിലെ ഒന്നാം അണപ്പല്ല് മുളയ്ക്കുന്നു. ചില കുട്ടികള്‍ക്ക് ജനിക്കുമ്പോഴേ പല്ലു കാണാറുണ്ട്. പ്രീനേറ്റല്‍ ദന്തം എന്നാണിതിനെ വിളിക്കുന്നത്. ചിലകുട്ടികള്‍ക്ക് പല്ല് വരാന്‍ 2 വയസ്സുവരെ താമസം ഉണ്ടാകാറുണ്ട്. ആറു മുതല്‍ പതിനാലു വയസ്സിനുള്ളില്‍ പാല്‍പ്പല്ലുകള്‍ കൊഴിഞ്ഞു പോകുന്നു. ആറുവയസ്സു മുതല്‍ മുളച്ചു തുടങ്ങുന്നവയാണ് സ്ഥിരദന്തങ്ങള്‍. ഇത്രയുമാണ് പല്ലിനെക്കുറിച്ചുള്ള അടിസ്ഥാന വസ്തുതകള്‍.ഹൈപ്പോഡോണ്‍ഷ്യ എന്ന ദന്താവസ്ഥയില്‍ സാധാരണ ദന്തനിരകളുടെ ഉള്ളില്‍, നാവിനടിയില്‍ നിറയെ പല്ലുകള്‍ മുളച്ചുവരുന്ന അവസ്ഥയാണ്. ഭക്ഷണം കഴിക്കുക എന്നതാണ് പല്ലുകള്‍ കൊണ്ട് ഏറ്റവും പ്രധാനപ്പെട്ട ഉപയോഗം. എന്നാല്‍ സ്ഫുടമായി സംസാരിക്കാനും പല്ലിന്റെ പിന്തുണയും സഹായവും അത്യാവശ്യമാണ്. ഹൈപ്പോഡോണ്‍ഷ്യയില്‍ പല്ലുകള്‍ എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. അതായത് തൊണ്ടയുടെ സമീപത്തുവരെ പല്ലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സാരം. അധികമായി പ്രത്യക്ഷപ്പെടുന്ന പല്ലുകളെ സൂപ്പര്‍ ന്യൂമററി പല്ലുകള്‍ എന്ന് പറയുന്നു. അപൂര്‍വ്വമായി മാത്രമേ ഇത്തരം പല്ലുകള്‍ പ്രത്യക്ഷപ്പെടാറുള്ളൂ എന്ന് ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മുപ്പതോളം പല്ലുകള്‍ അധികമായി ഉണ്ടായിട്ടുള്ളതായി കണ്ടിട്ടുണ്ട്. ജനിതകമായ പ്രശ്‌നമാണ് ഇതിന് കാരണം. ”ദന്തങ്ങള്‍ ഉണ്ടാകുന്ന ഓര്‍ഗനുകളില്‍ അമിതമായി വിഭജിക്കുന്നതാണ് ഇത്തരത്തില്‍ പല്ലുകള്‍ ഉണ്ടാകാന്‍ കാരണം. സര്‍ജറിയിലൂടെ ഇത് പൂര്‍ണ്ണമായി പിഴുതുമാറ്റാന്‍ സാധിക്കും. എന്നാല്‍ അപൂര്‍വ്വമായി മാത്രമേ ഇത്തരം അവസ്ഥകള്‍ സംഭവിക്കൂ.” ഡോ. റഫീക് പറയുന്നു. ഹൈപ്പോഡോണ്‍ഷ്യയുടെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജനിതകഘടനയില്‍ സംഭവിക്കുന്ന വ്യതിയാനമാകാം, അല്ലെങ്കില്‍ പല്ലുണ്ടാകുന്ന സമയത്ത് ദന്തവ്യവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങളും കാരണമാകാം എന്ന് അനുമാനിക്കപ്പെടുന്നു.

 

സാധാരണഗതിയില്‍ പല്ലുകള്‍ നീക്കം ചെയ്താണ് ഈ പ്രശ്‌നം പരിഹരിക്കുന്നത്. ഇങ്ങനെ പരിഹരിക്കുന്ന സമയത്ത് നിലനില്‍ക്കേണ്ട പല്ലുകള്‍ക്ക് പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ട്. നീക്കം ചെയ്തില്ലെങ്കില്‍ ശ്വാസതടസ്സവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. 2:1 എന്ന അനുപാതത്തിലാണ് സ്ത്രീ പുരുഷന്‍മാരില്‍ ഹൈപ്പോഡെണ്‍ഷ്യ കാണപ്പെടുന്നത്. അതായത് ഒരു ശതമാനത്തിനും നാല് ശതമാനത്തിനും ഇടയില്‍. ഭൂരിപക്ഷം കേസുകളിലും ഒന്നോ രണ്ടോ പല്ലുകള്‍ മാത്രമാണ് കാണപ്പെടുന്നത്.

Story by Narada Deskhypodentiadentakl problemShareThis StorySShare

Source : naradanews.com

Leave a Reply

Your email address will not be published. Required fields are marked *