സീനിയർ കളിക്കാർക്ക് പരിശീലനം നൽകുന്നതിനിടെ ബോൾ ബോയ് ആയിരുന്ന മണികണ്ഠൻ്റെ ചില ചലനങ്ങളിൽ പ്രതിഭാസ്പർശമുണ്ടെന്നു തിരിച്ചറിഞ്ഞ അഭിലാഷ് അവനെയും ഒപ്പം കൂട്ടി. ആ യാത്ര ഇന്ന് റയൽ വരെയെത്തി തുടരുന്നു.

എട്ടു വർഷങ്ങൾക്കു മുൻപ് കായൽ മണക്കുന്ന ആലപ്പുഴയുടെ മണ്ണിലൂടെ അനിയത്തിയുടെ കയ്യും പിടിച്ച് ഭിക്ഷ തേടി നടന്ന ഒരു ഏഴു വയസ്സുകാരൻ പയ്യനുണ്ടായിരുന്നു. പ്രായമായ ഒരു സ്ത്രീയോടൊപ്പം ഭക്തർക്കു മുന്നിൽ കൈ നീട്ടിയിരുന്ന അവനെ 2011ൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പരിസരത്തു നിന്ന് രക്ഷപ്പെടുത്തുമ്പോൾ ഒരു തുണിക്കഷ്നം മാത്രമായിരുന്നു അവൻ്റെ വേഷം. അനിയത്തിയെയും ചേട്ടനെയും കൊല്ലത്തെ റെസ്ക്യൂ ഹോമിലേക്ക് മാറ്റി. കൊല്ലത്തെ ശ്രീ നാരായണ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ അവൻ പഠനം തുടങ്ങി.

അവൻ മണികണ്ഠൻ. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക് ഒരു മാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട 14കാരൻ പയ്യൻ. ജൂലായ് മാസത്തെ റയലിലെ പരിശീലനത്തിനു ശേഷം മണികണ്ഠൻ ഉയർന്ന പരിശീലനത്തിനായി ലാറ്റിനമേരിക്കയിലേക്കോ അമേരിക്കയിലേക്കോ അയക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്.
തമിഴ്നാട്ടിലെവിടെയോ ആണ് മണികണ്ഠൻ്റെ വീട്. കൊല്ലത്തെ റെസ്ക്യൂ ഹോമിൽ സീനിയർ ടീമിൻ്റെ കോച്ച് എം പി അഭിലാഷാണ് മണികണ്ഠനെ ഫുട്ബോളിൻ്റെ ലോകത്തേക്ക് പന്തു തട്ടിച്ചത്. സീനിയർ കളിക്കാർക്ക് പരിശീലനം നൽകുന്നതിനിടെ ബോൾ ബോയ് ആയിരുന്ന മണികണ്ഠൻ്റെ ചില ചലനങ്ങളിൽ പ്രതിഭാസ്പർശമുണ്ടെന്നു തിരിച്ചറിഞ്ഞ അഭിലാഷ് അവനെയും ഒപ്പം കൂട്ടി. ആ യാത്ര ഇന്ന് റയൽ വരെയെത്തി തുടരുന്നു.
ഐ ലീഗിൻ്റെ അണ്ടർ 15 ലീഗിലെ കളിക്കാരനാണ് നിലവിൽ മണികണ്ഠൻ. സ്റ്റോപ്പർ ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇവൻ്റെ ലോങ്ങ് റേഞ്ചറുകൾക്ക് അസാമാന്യ പവറുണ്ടെന്ന് അഭിലാഷ് സാക്ഷ്യപ്പെടുത്തുന്നു.
മെസ്സിയുടെ കടുത്ത ആരാധകനാണ് മണികണ്ഠൻ. രാജ്യത്തിനു വേണ്ടി കളിക്കണമെന്നാണ് മണികണ്ഠൻ്റെ ഏറ്റവും വലിയ ആഗ്രഹം.
ആ ആഗ്രഹം സമീപഭാവിയിൽ സാധിക്കുമെന്നു തന്നെ വിശ്വസിക്കാം. കാരണം ഒൻപതാം ക്ലാസുകാരനായ മണികണ്ഠൻ നമ്മുടെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്.
Story by Narada DeskManikandanIleagueReal MadridTrainingShareThis StorySShare

Source : naradanews.com

Leave a Reply

Your email address will not be published. Required fields are marked *