തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ത്രിപുരയിൽ കനത്ത ആക്രമണമാണ് ആർഎസ്എസ് പ്രവർത്തകർ അഴിച്ചുവിടുന്നത്. ഇതിനിടെയാണ് ​ഗർഭിണിയായ സഞ്ജു പട്ടാരിർബോ കൊല്ലപ്പെടുന്നത്.

 

ത്രിപുരയിൽ ബിജെപി‐ആർഎസ്എസ് ആക്രമണത്തിനിടെ ഗർഭിണിയടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. ദക്ഷിണ ത്രിപുരയിൽ കൊല്ലപ്പെട്ട സഞ്ജു പട്ടാരിർബോ ഒമ്പതുമാസം ഗർഭിണിയായിരുന്നുവെന്ന് ദേശാഭിമാനി റിപോർട്ട് ചെയ്യുന്നു. ക്യാംബർ ബസാറിനുസമീപം മർദനമേറ്റ് കൊല്ലപ്പെട്ട നിലയിൽ ചൊവ്വാഴ്ച വൈകിട്ട് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ത്രിപുരയിൽ കനത്ത ആക്രമണമാണ് ആർഎസ്എസ് പ്രവർത്തകർ അഴിച്ചുവിടുന്നത്. ആക്രമണങ്ങളിൽ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും സിപിഎെഎം പാർട്ടി ഒാഫീസുകളും സ്ഥാപനങ്ങളും ഉൾപ്പെടെ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ​ഗർഭിണിയായ സഞ്ജു പട്ടാരിർബോ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നത്.

 

ത്രിപുരയിലെ ആക്രമണങ്ങൾക്കു പിന്നാലെ കൊല്ലപ്പെട്ട ​ഗർഭിണിയുടേതെന്ന പേരിലുള്ള ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. അതേസമയം, ത്രിപുരയിൽ ആക്രമണങ്ങൾ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുനൂറോളം വീടുകൾക്ക് അക്രമികൾ തീയിട്ടു. 135 പാർട്ടി ഓഫീസുകൾ തകർക്കുകയും നിരവധി ഓഫീസുകൾ കൈയേറുകയും ചെയ്തിരുന്നു.

Source : naradanews.com

Leave a Reply

Your email address will not be published. Required fields are marked *