ജീവന് ഭീഷണിയുണ്ടെന്നും പ്രതികള്‍ പുറത്തിറങ്ങിയാല്‍ തങ്ങൾ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.

ജീവന് ഭീഷണിയുള്ളതിനാല്‍ മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് മധുവിന്റെ അമ്മയും സഹോദരിമാരും. മണ്ണാര്‍ക്കാട് എസ് സി-എസ്ടി കോടതിയില്‍ മൊഴി നല്‍കുമ്പോള്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴാണ് ജാമ്യം അനുവദിക്കരുതെന്ന് മധുവിന്റെ അമ്മയും സഹോദരിമാരായ ചന്ദ്രികയും സരസുവും ആവശ്യപ്പെട്ടത്. ജീവന് ഭീഷണിയുണ്ടെന്നും പ്രതികള്‍ പുറത്തിറങ്ങിയാല്‍ തങ്ങൾ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിൽ സന്ദർശനം നടത്തിയപ്പോഴും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിട്ടാന്‍ നടപടിയെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, മധുവിനെ ആക്രമിച്ച കേസിലെ പ്രതികളില്‍ 11 പേരെ ഇന്ന് പൊലീസ് മണ്ണാര്‍ക്കാട് എസ് സി-എസ്ടി കോടതിയില്‍ ഹാജരാക്കും. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് കോടതിയില്‍ ഹാജരാക്കുന്നത്. മറ്റ് അഞ്ച് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലീസ് നല്‍കിയിട്ടുള്ള അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.പ്രതികളുടെ ജാമ്യപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി മാര്‍ച്ച് എട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നതിന് പ്രതിഭാഗം സമയം ആവശ്യപ്പെട്ടതിനാലാണ് നീട്ടിയത്. 16 പ്രതികളില്‍ ഒന്നാംപ്രതി ഹുസൈന്‍, 11ാം പ്രതി അബ്ദുള്‍കരീം, 12ാം പ്രതി സജീവ് എന്നിവര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിട്ടില്ല. മറ്റ് പ്രതികളുടെ ജാമ്യപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.

Share Source : naradanews.com

Leave a Reply

Your email address will not be published. Required fields are marked *