പു​രാ​വ​സ്തു തെ​ളി​വു​ക​ളും ഡി​എ​ൻ​എ തെ​ളി​വു​ക​ളും ഉ​പ​യോ​ഗി​ച്ച് ഇ​ന്ന​ത്തെ ഹി​ന്ദു​ക്ക​ളാണ് ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ള്ള ഭൂ​മി​യു​ടെ ശ​രി​യാ​യ അ​വ​കാ​ശി​ക​ളെന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ച​രി​ത്ര പ​ഠ​ന​ത്തി​ന്‍റെ ല​ക്ഷ്യം. ഹൈ​ന്ദ​വ പു​രാ​ണ​ങ്ങ​ൾ കെ​ട്ടു​ക​ഥ​യ​ല്ല സ​ത്യ​മാ​ണെ​ന്ന് പഠനത്തിലൂടെ സമർത്ഥിക്കാനും ഇതിലൂടെ ചരിത്രം തിരുത്താനുമാണ് നീക്കം നടക്കുന്നത്.

സംഘപരിവാറിനു അനുകൂലമായി ഇ​ന്ത്യയുടെ ച​രി​ത്രം തി​രു​ത്തി​യെ​ഴു​താ​ൻ മോ​ദി സ​ർ​ക്കാ​ർ ശ്ര​മം ആ​രം​ഭി​ച്ചു. ഇ​തി​നാ​യി ആ​റം​ഗ സ​മി​തി​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​യോ​ഗി​ച്ചു. പു​രാ​വ​സ്തു തെ​ളി​വു​ക​ളും ഡി​എ​ൻ​എ തെ​ളി​വു​ക​ളും ഉ​പ​യോ​ഗി​ച്ച് ഇ​ന്ന​ത്തെ ഹി​ന്ദു​ക്ക​ളാണ് ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ള്ള ഭൂ​മി​യു​ടെ ശ​രി​യാ​യ അ​വ​കാ​ശി​ക​ളെന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ച​രി​ത്ര പ​ഠ​ന​ത്തി​ന്‍റെ ല​ക്ഷ്യം. ഹൈ​ന്ദ​വ പു​രാ​ണ​ങ്ങ​ൾ കെ​ട്ടു​ക​ഥ​യ​ല്ല സ​ത്യ​മാ​ണെ​ന്ന് പഠനത്തിലൂടെ സമർത്ഥിക്കാനും ഇതിലൂടെ ചരിത്രം തിരുത്താനുമാണ് നീക്കം നടക്കുന്നത്. റോ​യിറ്റേ​ഴ്സാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് സമർത്ഥിക്കും വിധം ദേശീയ സ്വത്വം രൂപപ്പെടുത്തുന്നതിനാണ് പുതിയ സമിതിയെ നിയമിച്ചത്. 12,000 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പു​ള്ള ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ ഉ​ത്പ​ത്തി​യും വി​കാ​സ​വും, അ​തി​ന്‍റെ നി​ല​വി​ലെ സ്ഥി​തി​യും മ​റ്റു സം​സ്കാ​ര​ങ്ങ​ളു​മാ​യു​ള്ള പാ​ര​സ്പ​ര്യ​വും എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് പ​ഠ​നം ന​ട​ക്കു​ന്ന​ത്. കെ എ​ൻ ദീ​ക്ഷി​ത് ആ​ണ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ.

ഇതിനായി റിപോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പു​രാ​ത​ന ച​രി​ത്ര​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ‌ തി​രു​ത്തി​യെ​ഴു​താ​നാണ് സ​മി​തി ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് ദീ​ക്ഷി​ത് പ​റ​ഞ്ഞു. സ​മി​തി​യെ നി​യോ​ഗി​ച്ച​താ​യി സാം​സ്കാ​രി​ക മ​ന്ത്രി മ​ഹേ​ഷ് ശ​ർ​മയും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ സ്കൂ​ൾ ക​രി​ക്കു​ല​ത്തി​ലും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ണ​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​മി​തി​യു​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ട് പാ​ർ​ല​മെ​ന്‍റി​ൽ വ​യ്ക്കു​ക​യും ഇ​ത് പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത​യ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Source : naradanews.com

Leave a Reply

Your email address will not be published. Required fields are marked *