ചിത്താപുത്തൂരിലുള്ള ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയാണ് അജ്ഞാതർ പെട്രോള്‍ ബോംബ് എറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

 

സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാർ ഇ വി രാമസ്വാമിയുടെ പ്രതിമ തകര്‍ത്ത സംഭവത്തിനു പിന്നാലെ തമിഴ്‌നാട്ടില്‍ ആക്രമണം വ്യാപിക്കുന്നു. കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേരെയാണ് ഇന്ന് പലർച്ചെ ആക്രമണമുണ്ടായി. ചിത്താപുത്തൂരിലുള്ള ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയാണ് അജ്ഞാതർ പെട്രോള്‍ ബോംബ് എറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

പ്രതികളെ പിടികൂടുന്നതിനായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നതായി പൊലീസ് പറയുന്നു. ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിനു പിന്നാലെയാണ് മുതിർന്ന ബിജെപി നേതാവ് എച്ച് രാജ ഇ വി രാമസ്വാമി നായ്ക്കറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തത്. ഇതിനു പിന്നാലെ ഇന്നലെ രാത്രി വെല്ലൂരിലെ തിരുപ്പത്തൂരിൽ പെരിയാർ പ്രതിമ ആക്രമിക്കപ്പെട്ടിരുന്നു. സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ടു പേരെ പൊലീസ് പിടികൂടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബിജെപി ഒാഫീസ് ആക്രമിക്കപ്പെട്ടത്.

 
Source : naradanews.com

Leave a Reply

Your email address will not be published. Required fields are marked *